Kerala

കേരളാ പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച സേന; എല്ലാവരോടും കടപ്പാടെന്ന് ഷെയ്ക്ക് ദർവേഷ് സാഹിബ്

കേരളാ പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച സേനയെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ യാത്രയയപ്പ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വർഷത്തെ സർവീസിന് ശേഷമാണ് പടിയിറക്കം. വിശ്വസിച്ച് ചുമതലകൾ ഏൽപ്പിച്ച എല്ലാവരോടും കടപ്പാടെന്നും അ്ദദേഹം പറഞ്ഞു

കുറ്റാന്വേഷണ മികവിലും ക്രമസമാധാനം പാലിക്കുന്നതിലും കേരളാ പോലീസ് മുന്നിലാണ്. ഇതെല്ലാം കാണിക്കുന്നത് കേരളാ പോലീസിന്റെ പ്രൊഫഷണലിസമാണ്. പോലീസ് ജോലി ചെയ്യുന്നത് ജനങ്ങളെ സേവിക്കാനാണ്.

സൈബർ കുറ്റങ്ങൾ, മയക്കുമരുന്ന് വ്യാപനം എന്നിവ പോലീസ് നേരിടുന്ന വെല്ലുവിളിയാമ്. ഈ വിഷയങ്ങളിൽ ശക്തമായ നടപടിയെടുക്കണം. സ്റ്റേഷനിൽ എത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറണമെന്നും ഷെയ്ക്ക് ദർവേഷ് സാഹിബ് പറഞ്ഞു.

The post കേരളാ പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച സേന; എല്ലാവരോടും കടപ്പാടെന്ന് ഷെയ്ക്ക് ദർവേഷ് സാഹിബ് appeared first on Metro Journal Online.

See also  അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍

Related Articles

Back to top button