സെപ്റ്റംബർ 8ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങൾ; ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങൾ

സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങൾ. സെപ്റ്റംബർ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 7ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിംഗ് ഉള്ളതിനാൽ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തൽ. മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോർഡ് ബുക്കിംഗ്. ഓണത്തിന് മുൻപുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.
നൂറിലേറെ ഓഡിറ്റോറിയങ്ങൾ ഉണ്ടെങ്കിലും ഒരു ദിവസം തന്നെ നിരവധി കല്യാണങ്ങൾ നടക്കുന്നതിനാൽ ഓഡിറ്റോറിയങ്ങൾ നൽകാൻ ആകാതെ ഉടമകളും കല്യാണ പാർട്ടികളും ബുദ്ധിമുട്ടുന്നതും ഇവിടെ സാധാരണമാണ്.
കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും പകലും വിവാഹം നടത്താൻ അനുമതി നൽകിയിരുന്നു. ക്ഷേത്രത്തിന് മുൻപിലെ മണ്ഡപങ്ങളിൽ തന്നെയാണ് രാവും പകലും ഭേദമില്ലാതെ കല്യാണം നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണ സമിതി തന്നെയാണ് ഇക്കാര്യം കഴിഞ്ഞ വർഷം വ്യക്തമാക്കിയത്.
The post സെപ്റ്റംബർ 8ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങൾ; ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങൾ appeared first on Metro Journal Online.