Kerala

ഏറ്റുമാനൂരിൽ നിന്ന് മൂന്ന് ദിവസം കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

കോട്ടയം ഏറ്റുമാനൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്‌റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർഥി സുഹൈൽ നൗഷാദിന്റെ(18) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്

പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം മുതലാണ് സുഹൈലിനെ കാണാതായത്. വിദ്യാർഥി പൂവത്തുമൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം.

See also  ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ: മൂന്ന് പ്രതികളെ വെറുതെ വിട്ടു

Related Articles

Back to top button