ഛത്തിസ്ഗഢിൽ കുളത്തിൽ പൂഴ്ത്തിയ 370 ലിറ്റർ മദ്യവും 8700 കിലോ വാഷും എക്‌സൈസ് പിടികൂടി

ഛത്തിസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ ഒരു കുളത്തിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത് 370 ലിറ്റർ മദ്യവും 8700 കിലോ വാഷും. ഗനിയാരി ഗ്രാമത്തിലെ കുളത്തിൽ നിന്നാണ് ഇത്രയുമധികം മദ്യം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച മദ്യം പിടികൂടിയത്
ഏപ്രിൽ 19ന് ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. ഇതിന് മുന്നോടിയായി അനധികൃത മദ്യസംഘത്തെ പൂട്ടാനുള്ള നീക്കത്തിലാണ് എക്‌സൈസ്. വോട്ടർമാരെ സ്വാധീനിക്കാനായി വ്യാപകമായി അനധികൃത മദ്യം ഉത്പാദിപ്പിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്
മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് കുളത്തിൽ നിന്ന് ഇത്രയേറെ മദ്യം പിടികൂടിയത്. മഹുവ ലഹാൻ എന്നറിയപ്പെടുന്ന പ്രാദേശിക മദ്യത്തിനാവശ്യമായ വാഷ് 8700 കിലോയാണ് കുളത്തിൽ സൂക്ഷിച്ചിരുന്നത്. വിൽപ്പനക്ക് തയ്യാറായ 370 ലിറ്റർ മദ്യവും.
The post ഛത്തിസ്ഗഢിൽ കുളത്തിൽ പൂഴ്ത്തിയ 370 ലിറ്റർ മദ്യവും 8700 കിലോ വാഷും എക്‌സൈസ് പിടികൂടി appeared first on Metro Journal Online.