National

പഞ്ചാബിൽ പിക്കപ് വാനും ലോറിയും കൂട്ടിയിടിച്ചു; ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

പഞ്ചാബ് ഫിറോസ്പൂരിൽ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഫിറോസ്പൂർ ഗോലുകാമോർ വില്ലേജിലാണ് അപകടം. പിക്കപ് വാനും എതിർദിശയിൽ നിന്നുവന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു

ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ് വാനിൽ ഇരുപതിലധികം പേരുണ്ടായിരുന്നു. ഹോട്ടലുകളിൽ ജോലി ചെയ്യുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് പിക്കപ് വാനിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അകടത്തിന് വഴിവെച്ചതെന്നാണ് വിവരം

പരുക്കേറ്റവരെ ഗുരുഹർസഹായിയിലെയും ജലാലാബാദിലെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരുക്കേറ്റവരെ പിന്നീട് ഫരീദ്‌കോട്ടിലെ ഗുരു ഗോവിന്ദ് സിംഗ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The post പഞ്ചാബിൽ പിക്കപ് വാനും ലോറിയും കൂട്ടിയിടിച്ചു; ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  വീണ്ടും ആകര്‍ഷകമായ ഓഫറുമായി ബി എസ് എന്‍ എല്‍; ദിവസം ഏഴ് രൂപയില്‍ താഴെ ചെലവാക്കിയാല്‍ സൗജന്യ ഡാറ്റ

Related Articles

Back to top button