National

വടക്കുകിഴക്കൻ, മലയോര മേഖലയിൽ പത്ത് വർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ

വടക്കുകിഴക്കൻ, മലയോര മേഖലകളിൽ പത്ത് വർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ നിർമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഫഭ്യമാക്കും.

ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കാൻ 15,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. അടുത്ത അഞ്ച് വർഷം ടെക്‌നോളജി റിസർച്ചിന് 10,000 ഫെല്ലോഷിപ്പ് നൽകും. നഗരമേഖലയിലെ ദരിദ്രർക്ക് വരുമാനം വർധിപ്പിക്കാൻ പദ്ധതി കൊണഅടുവരും. കൂടുതൽ വായ്പാ പരിധി ബാങ്കുകളുടെ സഹകരണത്തോടെ ലഭ്യമാക്കും

മെഡിക്കൽ കോളേജുകളിൽ എംബിബിഎസിന് 10,000 സീറ്റുകൾ കൂടി അനുവദിച്ചു. വാടക ഇനത്തിൽ ടിഡിഎസിനുള്ള വാർഷിക പരിധി 2.4 ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമാക്കി. ആണവ നയത്തിലും മാറ്റം, സ്വകാര്യ പങ്കാളിത്തം അനുവദിക്കും. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി.

The post വടക്കുകിഴക്കൻ, മലയോര മേഖലയിൽ പത്ത് വർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ appeared first on Metro Journal Online.

See also  തെലങ്കാനയിൽ എസ് ഐയെയും വനിതാ കോൺസ്റ്റബിളിനെയും കമ്പ്യൂട്ടർ ഓപറേറ്ററെയും മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button