National

36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി; സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ

36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. ആറ് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.

മൊബൈൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെ വില കുറയും. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ അനുവദിക്കും. ഇതിനായി ഒന്നരലക്ഷം കോടി വകയിരുത്തും. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. നികുതിദായകരുടെ സൗകര്യം പരിഗണിക്കും

ഇന്ത്യ പോസ്റ്റിലെ രാജ്യത്തെ വലിയ ലോജിസ്റ്റിക് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ പുരോഗതിയുണ്ടാക്കും.

The post 36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി; സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ appeared first on Metro Journal Online.

See also  വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി തമിഴ്നാട് : പ്രമേയം പാസാക്കി

Related Articles

Back to top button