National

പോസ്റ്റ് ഓഫീസുകളെ ആധുനികവത്കരിക്കും; കയറ്റുമതി സംരഭങ്ങൾക്ക് 20 കോടി വായ്പ

പോസ്റ്റ് ഓഫീസുകളെ ആധുനികവത്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഗ്രാമീണ മേഖലകളുടെ പുരോഗതിയാണ് ലക്ഷ്യം. ഗ്ലോബൽ മാനുഫാക്ചറിംഗ് ഹബ്ബായി ഇന്ത്യയെ മാറ്റിയത് ചെറുകിട വ്യവസായങ്ങളാണെന്നും ധനമന്ത്രി പറഞ്ഞു

മത്സ്യബന്ധന മേഖലയുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തും. ആൻഡമാൻ നിക്കോബാർ ലക്ഷദ്വീപ് ദ്വീപുകളെ ഇതിന്റെ ഭാഗമാക്കും. കയറ്റുമതി സംരഭങ്ങൾക്ക് 20 കോടി വായ്പ അനുവദിക്കും. ഉദ്യം പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ചെറുകിട വ്യവസായങ്ങൾക്ക് അഞ്ച് ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാർഡ് നൽകും. ആദ്യ വർഷം 10 ലക്ഷം കാർഡുകൾ പുറത്തിറക്കും

സ്റ്റാർട്ടപ്പുകൾക്ക് 10,000 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. ചെറുകിട മൈക്രോ വ്യവസായങ്ങൾക്ക് 1.5 ലക്ഷം കോടിയും യൂണിറ്റുകൾക്കുള്ള സഹായം 5 കോടിയിൽ നിന്ന് 10 കോടിയിലേക്കും ഉയർത്തി. അടുത്ത നാല് വർഷത്തിനുള്ളിൽ നാഫെഡും എൻസിസിഎഫും പയറുവർഗങ്ങൾ സംഭരിക്കും. പരുത്തി കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കും.

The post പോസ്റ്റ് ഓഫീസുകളെ ആധുനികവത്കരിക്കും; കയറ്റുമതി സംരഭങ്ങൾക്ക് 20 കോടി വായ്പ appeared first on Metro Journal Online.

See also  നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായി

Related Articles

Back to top button