National

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം മഹാരാഷ്ട്രയിൽ ഭീതി പടർത്തുന്നു; മരണം അഞ്ചായി

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു. മരണം അഞ്ചായി. 60വയസുകാരായ രണ്ടുപേരുടെ പരിശോധനാഫലം കൂടി പുറത്തുവന്നതോടെയാണ് ജിബിഎസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നേരത്തെ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ യുവാവ് അടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. നിലവില്‍ 149 പേരാണ് വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഏറ്റവുമധികം രോഗികളുള്ളത് പൂനൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ്.

രോഗം പടരുന്നതെന്ന് വെള്ളത്തിലൂടെയാണെന്നാണ് പ്രാഥമിക നിഗമനം. ചിക്കന്‍ നന്നായി പാകം ചെയ്ത ശേഷമേ കഴിക്കാന്‍ പാടുള്ളു എന്നും തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

രോഗവ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുന്നുണ്ട്. ജിബിഎസ് ചികില്‍സ ചിലവേറുന്നതായതിനാല്‍ പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

The post ഗില്ലിന്‍ ബാരെ സിന്‍ഡ്രോം മഹാരാഷ്ട്രയിൽ ഭീതി പടർത്തുന്നു; മരണം അഞ്ചായി appeared first on Metro Journal Online.

See also  ജമ്മു കാശ്മീരീലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; സൈന്യം പരിശോധന തുടരുന്നു

Related Articles

Back to top button