National

അമേരിക്ക കയറ്റിവിട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ന് അമൃത്സറിൽ ഇറങ്ങും

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് പഞ്ചാബിലെ അമൃത്സറിൽ. ഇന്ന് രാവിലെ അമൃത്സർ വിമാനത്താവളത്തിൽ യുഎസ് സൈനിക വിമാനം ഇറങ്ങും. 205 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. തിരിച്ചയച്ചവരിൽ ഏറെയും പഞ്ചാബിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണെന്നാണ് സൂചന

9 മണിയോടെ വിമാനം അമൃത്സറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി 17 വിമാനമാണ് യാത്രക്കാരുമായി ടെക്‌സാസ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. ഇന്ത്യയിൽ എത്തുന്നതിന് മുമ്പായി വിമാനം ഇന്ധനം നിറയ്ക്കാനായി ജർമനിയിലെ റാംസ്റ്റെയിനിൽ ഇറക്കിയിരുന്നു. വിമാനത്താവളത്തിൽ വൻ സുരക്ഷാ ക്രമീകരണമാണ് പഞ്ചാബ് പോലീസ് ഒരുക്കിയിട്ടുള്ളത്

ഇന്ത്യക്കാരടക്കം 5000 അനധികൃത കുടിയേറ്റക്കാരെയാണ് ആദ്യഘട്ടത്തിൽ അമേരിക്ക തിരിച്ചയക്കുന്നത്. ഇന്ത്യക്ക് പുറമെ ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ആളുകളെ അമേരിക്ക കയറ്റി അയച്ചത്. അമേരിക്കയിൽ 8000ത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്‌

See also  ഇഡ്ഡലി ഉണ്ടാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ; 24 ഭക്ഷണശാലകൾക്കെതിരെ നടപടി

Related Articles

Back to top button