ഈദ് അല്‍ ഇത്തിഹാദ്: ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്കില്‍ സന്ദര്‍ശകരായി എത്തിയത് 82,053 പേര്‍

അബുദാബി: യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് അവധി ദിവസങ്ങൡ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്കില്‍ സന്ദര്‍ശകരായി എത്തിയത് 82,053 പേര്‍. 2023ലെ ഇതേ കാലത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏഴു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ ഒന്ന് ഞായറാഴ്ചയാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എ്ത്തിയത്. ഈ ഒരു ദിനത്തില്‍ മാത്രം 23,932 പേര്‍ ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നാണ് ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്. പ്രത്യേകിച്ചും കുടുംബവുമായി എത്തുന്നവരുടെ ഇഷ്ടയിടം കൂടിയാണ് ഇവിടം. ഇത്തരം അവധി ദിനങ്ങളില്‍ ഒരു ദിവസം മുഴുവന്‍ മസ്ജിദ് കോംപ്ലക്‌സില്‍ ചെലവഴിക്കാന്‍ സാധിക്കും. ഇതോടനുബന്ധിച്ചുള്ള സൂഖ് അല്‍ ജാമിയില്‍ സന്ദര്‍ശനം നടത്തുന്നതിനൊപ്പം ഇവിടുത്തെ മാടക്കടകളിലും റെസ്റ്റോറന്റുകളിലും വിനോദ മേഖലയിലുമെല്ലാം സമയം ചെലവഴിക്കുന്നത് സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം നല്ലൊരു അനുഭവമാണ്.
The post ഈദ് അല്‍ ഇത്തിഹാദ്: ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്കില്‍ സന്ദര്‍ശകരായി എത്തിയത് 82,053 പേര്‍ appeared first on Metro Journal Online.