Kerala

സ്വർണവിലയേക്കാളും കുതിപ്പ്: വെളിച്ചെണ്ണ വില കുതിച്ചുയരുന്നു, ലിറ്ററിന് 450 രൂപയ്ക്കും മുകളിൽ

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഇതോടെ മലയാളികളുടെ അടുക്കള ബജറ്റ് കൂടിയാണ് താറുമാറാകുന്നത്. എന്തിനും ഏതിനും വെളിച്ചെണ്ണ ഉപയോഗിക്കുന്ന ശീലമാണ് പൊതുവെ മലയാളികൾക്കുള്ളത്. സാധാരണക്കാർക്ക് താങ്ങാനാകാത്ത രീതിയിലാണ് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത്

ഹോൾസെയിൽ മാർക്കറ്റുകളിൽ ലിറ്ററിന് 420 രൂപയും റീട്ടെയ്ൽ കടകളിൽ 450നും 480നും മുകളിലാണ് വില. ഓണം അടുക്കുന്നതോടെ വിലയിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് ആശങ്ക. ലിറ്റിന് 600 രൂപയെങ്കിലും എത്തുമെന്ന് വ്യാപാരികളും പറയുന്നു

തേങ്ങയുടെ ക്ഷാമവും വില വർധനവുമാണ് വെളിച്ചെണ്ണയുടെ വില വർധനവിനും കാരണമാകുന്നത്. 180 രൂപയിൽ നിന്നുമാണ് ഒരു വർഷത്തിനുള്ളിൽ തന്നെ വെളിച്ചെണ്ണ വില അഞ്ഞൂറിനടുത്ത് എത്തിയത്. വെളിച്ചെണ്ണ വില ഉയരുന്നതോടെ പാമോയിലിനും സൺഫ്‌ളവർ ഓയിലിനും ആവശ്യക്കാരുമേറുകയാണ്.

See also  സംഗീതജ്ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

Related Articles

Back to top button