Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാർക്ക് വിജയസാധ്യതയുള്ള സീറ്റുകൾ നൽകണം: ഒ ജെ ജനീഷ്

താൻ ചുമതലയിലേക്ക് എത്തുന്നത് നിർണായക സമയത്താണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. സർക്കാരിനെതിരായ സമരം ഇന്ന് തന്നെ തീരുമാനിക്കും. പദവിയല്ല പ്രവർത്തനമാണ് പ്രധാനം. വളരെ ചുരുങ്ങിയ കാലയളവ് മാത്രമാണ് ഈ കമ്മിറ്റിക്ക് ഇനി ബാക്കി ഉള്ളത്. സമരങ്ങൾക്ക് ഒരു സാധ്യതയും കുറവില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാരെ പരിഗണിക്കണം. ജയസാധ്യതയുള്ള സീറ്റുകൾ നൽകണം. അടുത്ത പത്ത് വർഷത്തെ മുന്നിൽ കണ്ടുള്ള പരിഗണന വേണം. ഇന്ന് തന്നെ യൂത്ത് കോൺഗ്രസിന്റെ പുതിയ കമ്മിറ്റിയുടെ യോഗം നടക്കും. അടുത്ത ദിവസം സമരങ്ങൾ പ്രഖ്യാപിക്കും

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറിയെന്നാണ് മാധ്യമങ്ങൾ പറഞ്ഞത്. എന്റെ ഏറ്റവും വലിയ സന്തോഷം യോഗത്തിൽ എല്ലാവരും പങ്കെടുത്തു എന്നതാണ്. യൂത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ജനീഷ് പറഞ്ഞു

 

See also  ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്‌റ്റേ തുടരും

Related Articles

Back to top button