സൗത്ത് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

സൗത്ത് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. ബിസിനസുകാരനായ ചേതൻ(45), ഭാര്യ രൂപാലി(43), മാതാവ് പ്രിയംവദ(65), മകൻ കുശാൽ(15) എന്നിവരാണ് മരിച്ചത്. ഇതിൽ ചേതന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്
മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിരുന്നു. കുടുംബാംഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ചേതൻ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. എന്തിനാണ് കൃത്യം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
സാമ്പത്തിക ബാധ്യതയുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. യുഎസിലുള്ള സഹോദരനെ വിളിച്ച് മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ ശേഷമായിരുന്നു ചേതൻ കൃത്യം നടത്തിയത്. സഹോദരൻ മൈസൂരുപ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
The post സൗത്ത് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.