Kerala

ഹയ‍‍‌ർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 26ന്, വിദ്യാഭ്യാസ മന്ത്രി ഷംസുദിൻ പ്രഖ്യാപിക്കും

ഹയർ സെക്കൻഡറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പ്രഖ്യാപിക്കും. മെയ് 26 വെെകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. നേരത്തെ മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 4,52,437 വിദ്യാർത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. നേരത്തെ മെയ് 22-ന് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 26-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.

പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം:

ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് താഴെ പറയുന്ന ഔദ്യോഗിക പോർട്ടലുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്:

  • ​keralaresults.nic.in
  • ​dhsekerala.gov.in
  • ​results.kite.kerala.gov.in

​ഇതുകൂടാതെ പി.ആർ.ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും ഫലം ലഭ്യമായിരിക്കും. പരീക്ഷാ ഫലത്തോടൊപ്പം വിജയശതമാനവും മറ്റ് വിശദവിവരങ്ങളും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കും.

See also  നെടുമ്പാശ്ശേരിയിൽ ആറര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി പിടിയിൽ

Related Articles

Back to top button