National

ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേർക്ക് വെടിവെപ്പ്; തിരിച്ചടിച്ച് സൈന്യം

ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേർക്ക് വെടിവെപ്പ്. ഭീകരാക്രമണമെന്നാണ് സംശയം. രജൗരി ജില്ലയിൽ നിയന്ത്രണ രേഖക്ക് സമീപമുള്ള സുന്ദർബനി സെക്ടറിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം

തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം പോകുമ്പോൾ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ആളപായമില്ലെന്നാണ് വിവരം. സൈന്യം ശക്തമായി തിരിച്ചടിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്.

See also  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും; എതിർക്കാൻ പ്രതിപക്ഷം

Related Articles

Back to top button