Education

ഡൽഹി പ്രശാന്ത് വിഹാറിൽ പിവിആർ തീയറ്ററിന് സമീപം സ്‌ഫോടനം; ജാഗ്രതാ നിർദേശം

ഡൽഹി പ്രശാന്ത് വിഹാറിൽ പിവിആർ തീയറ്ററിന് സമീപം സ്‌ഫോടനം. പോലീസും എൻഐഎയും ഫോറൻസിക് സംഘവും പരിശോധന തുടരുകയാണ്. രാവിലെ 11.48നാണ് സ്‌ഫോടനം നടന്നുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്.

സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആർക്കെങ്കിലും പരുക്കേറ്റതായും വിവരമില്ല. അതേസമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപത്തും സ്‌ഫോടനം നടന്നിരുന്നു. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സംഘവും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

The post ഡൽഹി പ്രശാന്ത് വിഹാറിൽ പിവിആർ തീയറ്ററിന് സമീപം സ്‌ഫോടനം; ജാഗ്രതാ നിർദേശം appeared first on Metro Journal Online.

See also  അർജുന്റെ കുടുംബത്തോടൊപ്പമാണ്; ചിതടയടങ്ങും മുമ്പ് വിവാദം പാടില്ലെന്ന് മനാഫ്

Related Articles

Back to top button