കളൻതോട്കൂളിമാട് റോഡിന്റെ മെല്ലെപോക്ക് ; ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പൊതുമരാമത്ത് കെ.ആർ.എഫ്.ബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ടു ചർച്ച നടത്തി.

റോഡിന്റെമെല്ലെപ്പോക്ക്മെ മ്പർമാർ കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായി ചർച്ച നടത്തി
കെട്ടാങ്ങൽ :2018 ൽ തുടങ്ങിയ കളൻതോട്- കൂളിമാട് റോഡ് നവീകരണ
പ്രവൃത്തിയുടെ മെല്ലെപ്പോക്കിനും കളൻതോട് 600മീറ്റർ ഭാഗം സ്തംഭിച്ചതിനും പരിഹാരം കാരണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പൊതുമരാമത്ത് കെ.ആർ.എഫ്.ബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ടു ചർച്ച നടത്തി.
റോഡിൻ്റെ
ഇപ്പോഴത്തെയവസ്ഥ ജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി മെമ്പർമാർ ബോധ്യപ്പെടുത്തി. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളി പരക്കുന്നതും രൂക്ഷമാണെന്ന് അവർപറഞ്ഞു. വൈദ്യുത കാലുകൾ മാറ്റാത്തതും ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിലെ കാലതാമസവുമാണ് പ്രവൃത്തി നിർത്തിവെക്കാൻ കാരണം . എന്നാൽ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാത്തതാണ് മാറ്റാത്തതിന്
കാരണമെന്ന വാദം വകുപ്പുകളുടെ എകോപനമില്ലായ്മയാണ് തെളിയിക്കുന്നതെന്ന് മെമ്പർമാർ കുറ്റപ്പെടുത്തി. വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വേഗത്തിൽ എത്തിപ്പെടാൻ ജനങ്ങൾ ആശ്രയിക്കുന്ന ഈ പ്രധാന പാതയുടെ നവീകരണ പ്രവൃത്തി പെട്ടന്ന്
പൂർത്തീകരിക്കണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു . അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് മെമ്പർമാർ മുന്നറിപ്പ് നല്കി. എം.കെ അജീഷ്,പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്