Kerala

എസി മൊയ്തീനെയും എംകെ കണ്ണനെയും കരിവാരി തേയ്ക്കാൻ ശ്രമമെന്ന് ടിപി രാമകൃഷ്ണൻ

തൃശ്ശൂരിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാർട്ടിക്കുള്ളിൽ ആരോപണങ്ങളോ പ്രശ്‌നങ്ങളോ ഇല്ല. പരിശോധിച്ച് തീരുമാനമെടുക്കും. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. എ സി മൊയ്തീനെയും എംകെ കണ്ണനെയും കരിവാരി തേയ്ക്കാനാണ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു

പോലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. നിയമവ്യവസ്ഥ പാലിച്ച് നടപടിയെടുക്കും. ഒരു പരാതിയും സർക്കാർ മൂടിവെച്ചിട്ടില്ല. പലതും ഒറ്റപ്പെട്ട സംഭവമാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം വിവാദ ശബ്ദരേഖയിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വിപി ശരത്പ്രസാദിനോട് പാർട്ടി വിശദീകരണം തേടി. ശരത് പ്രസാദിനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. വിശദീകരണം നൽകാനായി മൂന്ന് ദിവസമാണ് ശരത്തിന് പാർട്ടി നൽകിയിരിക്കുന്നത്.
 

See also  തൃശ്ശൂരിൽ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം; അഞ്ച് പേർ പിടിയിൽ

Related Articles

Back to top button