National

ടിബറ്റിൽ ഭൂചലനം; തീവ്രത 4.2

ന്യൂഡൽഹി: ടിബറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പനമാണ് ഉണ്ടായതായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ചൊവ്വാഴ്ച (Mar 3) ഉച്ചയ്ക്ക് 2.44 ഓടെയായിരുന്നു ഭൂചലനം. ടിബറ്റാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

എൻസിഎസിന്‍റെ റിപ്പോർട്ട് പ്രകാരം, 5 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേരത്തെ, ഫെബ്രുവരി 27 നും ടിബറ്റിൽ 4.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം ഉണ്ടായിരുന്നു. 70 കി.മീ. ആഴത്തിലായിരുന്നു അന്ന് ഭൂകമ്പം ഉണ്ടായത്. അതിനു ഒറ്റ ദിവസം മുന്‍പായി 10 കി.മീ. ആഴത്തിലുള്ള റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായിരുന്നു.

The post ടിബറ്റിൽ ഭൂചലനം; തീവ്രത 4.2 appeared first on Metro Journal Online.

See also  നോൺ വെജ് കഴിക്കുന്നതിനെ ചൊല്ലി വഴക്കിട്ട് കാമുകൻ; എയർ ഇന്ത്യ പൈലറ്റ് ജീവനൊടുക്കി

Related Articles

Back to top button