World

ഒന്നല്ല, ഇറാന്റെ ഇരുപത് നാവിക കപ്പലുകൾ തകർത്തു; എവിടെയാണെങ്കിലും ആക്രമിക്കുമെന്ന് അമേരിക്ക

ശ്രീലങ്കൻ തീരത്ത് ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക ടോർപിഡോ ആക്രമണത്തിൽ തകർത്തതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലും സംഘർഷ സാധ്യത. വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാന്റെ യുദ്ധക്കപ്പലാണ് അമേരിക്ക തകർത്തത്. 87 ഇറാനിയൻ നാവികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

32 നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. ഐറിസ് ദേന മാത്രമല്ല, ഇറാന്റെ 20ഓളം നാവിക കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്റെ നാവിക സേനയെ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ലോകത്ത് എവിടെയാണെങ്കിലും ഇറാന്റെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി

അതേസമയം ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമുദ്ര മേഖല പിന്നിട്ട ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം തികച്ചും അപ്രതീക്ഷിതമാണെന്നും വിഷയം പരിശോധിച്ച് വരികയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു
 

See also  യുഎസിനെ ഇന്ത്യ മുതലെടുക്കുന്നു; സഹായം ആവശ്യമില്ല: ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

Related Articles

Back to top button