നവീൻ ബാബുവിന്റെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിപി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പി പി ദിവ്യ. പ്രശാന്തന്റെ പരാതിയെ തുടർന്നാണ് എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അന്വേഷണ സംഘത്തിന് മുന്നിൽ പ്രശാന്തൻ ആരോപണം ആവർത്തിച്ചിട്ടുണ്ട്.
ഈ മൊഴി പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടില്ല. പ്രസ്തുത മൊഴി ഹാജരാക്കിയാൽ പ്രശാന്തൻ പണം നൽകിയെന്ന ആരോപണം സാധൂകരിക്കപ്പെട്ടാനെയെന്നും കോടതിയിൽ സമർപ്പിക്കുന്ന ജാമ്യഹർജിയിൽ ദിവ്യ പറയുന്നു. ഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും
മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങിയത്. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്.
The post നവീൻ ബാബുവിന്റെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിപി ദിവ്യ appeared first on Metro Journal Online.