Kerala

കേരളത്തിലെ എസ്‌ഐആർ നടപടികൾക്ക് സ്റ്റേയില്ല; ഹർജി വിശദമായി പരിശോധിക്കാൻ മാറ്റി

കേരളത്തിലെ എസ്‌ഐആർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജികൾ 26ന് വിശദമായി പരിഗണിക്കാൻ കോടതി മാറ്റി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബിഹാർ എസ്‌ഐആർ ഹർജിയും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് ഹാജരായത്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആർ മരവിപ്പിക്കണമെന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാൽ എസ്‌ഐആർ തന്നെ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ്, സിപിഎം, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്.
 

See also  എറണാകുളത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; ഡെങ്കിപ്പനിയും പടരുന്നു

Related Articles

Back to top button