Sports

ബംഗളൂരു ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു

ബംഗളൂരു ടെസ്റ്റിൽ സർഫറാസ് ഖാന് സെഞ്ച്വറി. 111 പന്തിൽ 3 സിക്‌സും 8 ഫോറും സഹിതമാണ് സർഫറാസ് സെഞ്ച്വറിയിലേക്ക് എത്തിയത്. ഇന്ത്യ നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ്. 102 റൺസുമായി സർഫറാസ് ഖാനും 11 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ

3ന് 231 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ന്യൂസിലാൻഡിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ മറികടക്കാൻ ഇന്ത്യക്ക് ഇനി 80 റൺസ് കൂടി വേണം. നാലാം ദിനം മികച്ച സ്‌കോർ കണ്ടെത്തിയാൽ ഇന്ത്യക്ക് വിജയപ്രതീക്ഷ പുലർത്താനാകും

നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 46 റൺസിന് അവസാനിച്ചിരുന്നു. ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസാണ് എടുത്തത്‌

See also  തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര; ഇംഗ്ലണ്ടിനോട് ദയനീയ പരാജയം

Related Articles

Back to top button