Education

പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു; എസ് ഐ അനൂപിനെ പിരിച്ചുവിടണമെന്നും പിവി അൻവർ

പോലീസിനെതിരെ വിമർശനവുമായി പിവി അൻവർ എംഎൽഎ. പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു. തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണ് പോലീസ്. ഏറ്റവും മോശം പോലീസുകാരെ കാസർകോടേക്കും മലപ്പുറത്തേക്കും വിടുകയാണ്. അബ്ദുൽ സത്താറിനോട് പോലീസ് കാണിച്ചത് ഗുണ്ടായിസമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും അൻവർ പറഞ്ഞു

പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസർകോട്ടെ അബ്ദുൽ സത്താറിന്റെ ബന്ധുക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അൻവർ. കേരളത്തിൽ പോലീസിന്റെ ഏറ്റവും വലിയ ഇരകൾ ഓട്ടോ തൊഴിലാളികളും ഇരുചക്ര വാഹനം ഓടിക്കുന്നവരുമാണ്. തട്ടിപ്പ് സംഘത്തിന്റെ തനി സ്വഭാവമാണ് പോലീസ് കാണിക്കുന്നതെന്നും പിവി അൻവർ പറഞ്ഞു

കേരളത്തിൽ പോലീസിനെ കണ്ടാൽ ജനങ്ങൾക്ക് പേടിയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് പൊതുപ്രവർത്തകർക്ക് കയറി ചെല്ലാൻ സാധിക്കുന്നില്ല. എസ് ഐ അനൂപിനെ പിരിച്ചുവിടണം. സത്താറിന്റെ കുടുംബത്തിന് വീട് വെച്ച് കൊടുക്കണമെന്നും അൻവർ പറഞ്ഞു

The post പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു; എസ് ഐ അനൂപിനെ പിരിച്ചുവിടണമെന്നും പിവി അൻവർ appeared first on Metro Journal Online.

See also  ശിശിരം: ഭാഗം 80

Related Articles

Back to top button