National

ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക്

ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം. പുലർച്ചെ 2.15ഓടെയാണ് തീപിടിത്തമുണ്ടായത്. എജിസിആർ എൻക്ലേവിന് സമീപത്തുണ്ടായ അപകടത്തിൽ രണ്ട് സഹോദരൻമാർ അടക്കം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിലെ തൊഴിലാളികൾ താമസിച്ച ഡിഡിഎ പ്ലോട്ടിലെ താത്കാലിക ടെന്റിലാണ് തീപിടിത്തമുണ്ടായത്. ജഗ്ഗി(30), ശ്യാം സിംഗ്(40), കാന്തപ്രസാദ്(37) എന്നിവരാണ് മരിച്ചത്. നിതിൻ സിംഗ് എന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്യാംസിംഗാണ് തീപിടിത്തം ആദ്യമറിഞ്ഞത്. ഉടനെ മറ്റുള്ളവരെ വിളിച്ചുണർത്തി. എന്നാൽ ശ്യാംസിംഗിനും മറ്റുള്ളവർക്കും പുറത്തിറങ്ങാനായില്ല. താൻ ഒരുവിധേന പുറത്ത് എത്തുകയായിരുന്നുവെന്ന് നിതിൻ സിംഗ് പോലീസിനോട് പറഞ്ഞു.

The post ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക് appeared first on Metro Journal Online.

See also  ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്ന് രണ്ട് മരണം

Related Articles

Back to top button