National

രാജസ്ഥാനിൽ റെയ്ഡിനിടെ പോലീസിന്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

രാജസ്ഥാനിൽ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെൺ കുഞ്ഞ് ആണ് മരിച്ചത്. ആൽവാർ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തിൽ ആണ് ദാരുണ സംഭവം. ഒരു സൈബർ കേസിൽ കുഞ്ഞിന്റെ പിതാവ് ഇമ്രാനെ തെരഞ്ഞെത്തിയതായിരുന്നു പോലീസുകാർ.

മാർച്ച് രണ്ടിന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന തങ്ങൾ പൊലീസ് വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് ഉണർന്നതെന്നും വാതിൽ തുറന്ന തന്നെ പിടിച്ചുതള്ളി പോലീസ് വീട്ടിലേക്ക് കയറിയെന്നും ഇമ്രാന്റെ ഭാര്യ റസീദ ആരോപിച്ചു.

ഈ സമയത്ത് പിഞ്ചുകുഞ്ഞും തന്റെ ഭർത്താവും കട്ടിലിൽ കിടക്കുകയായിരുന്നു. കട്ടിലിൽ നിന്ന് ഭർത്താവിനെ പൊലീസ് വലിച്ചിറക്കാൻ നോക്കി. കുഞ്ഞ് കട്ടിലിന്റെ ഓരത്ത് കിടക്കുന്നുവെന്ന് തങ്ങൾ രണ്ടാളും അലറിപ്പറഞ്ഞിട്ടും പോലീസ് കുഞ്ഞിനെ ചവിട്ടി കൊണ്ട് ഭർത്താവിനെ വലിച്ചിറക്കി കൊണ്ടുപോയെന്നും റസീദ മാധ്യമങ്ങളോട് പറഞ്ഞു.

The post രാജസ്ഥാനിൽ റെയ്ഡിനിടെ പോലീസിന്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു appeared first on Metro Journal Online.

See also  മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ല: അലഹബാദ് ഹൈക്കോടതി

Related Articles

Back to top button