National
ജാർഖണ്ഡിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു

ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ഹോളി ആഘോഷത്തിനിടെ വ്യാപക ആക്രമണം. കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു. രണ്ട് സമുദായങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു
ഘോഡ്താംബ ചൗക്കിന് സമീപത്തുള്ള തെരുവിലൂടെ ഹോളി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ഇരുസമുദായത്തിലെ ആളുകൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. പിന്നീടാണ് തീവെപ്പുണ്ടായത്
പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. അക്രമികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു
The post ജാർഖണ്ഡിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു appeared first on Metro Journal Online.