National

സഹീർ ഞാൻ നിന്നെ സ്നേഹിക്കുന്നു’; 20 വർഷങ്ങൾക്കു ശേഷം വൈറൽ ഫാൻഗേളിനെ കണ്ടു മുട്ടി സഹീർ ഖാൻ: വീഡിയോ

ഇന്ത്യ-പാക്കിസ്ഥാൻ മാച്ചിനിടെ ഗ്യാലറിയിൽ അരങ്ങേറിയ മനോഹരമായ ഒരു പ്രണയ കഥ ഓർമയില്ലേ. സഹീർ ഞാൻ നിങ്ങളെ പ്രണയിക്കുന്നു എന്നെഴുതിയ പ്ലക്കാർഡുമായി ഗ്യാലറിയിൽ ഇരുന്ന പെൺകുട്ടി സഹീർ ഖാന്‍റെയും ക്രീസിൽ നിന്നിരുന്ന സേവാഗിന്‍റെയും ചുണ്ടിൽ ചിരിയുണർത്തിയ നിമിഷം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2005ൽ ബംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആ നിമിഷം അരങ്ങേറിയത്. ത്രിവർണ പതാകയുടെ നിറങ്ങൾ മുഖത്ത് പുരട്ടിയിരുന്ന പെൺകുട്ടി സ്ക്രീനിൽ തന്‍റെ മുഖം തെളിഞ്ഞപ്പോഴേ നാണിച്ച് മുഖം പൊത്തി.

https://x.com/stuff_you_love/status/1900605743990272459

എങ്കിലും സഹീറിനായി ഒരു ചുംബനം പറത്തി വിടാൻ മടിച്ചില്ല. യുവ്‌രാജിനൊപ്പം ഇരുന്നിരുന്ന സഹീർഖാനും തിരികെ ചുംബനം പറത്തി. ഇപ്പോഴിതാ 20 വർഷങ്ങൾക്കു ശേഷം അതേ ഫാൻ ഗേളുമായി വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും സ്റ്റാർ ക്രിക്കറ്റർ സഹീർ ഖാൻ.

https://www.instagram.com/reel/DHMOwVYIU3y/?utm_source=ig_web_button_share_sheet

കാലങ്ങൾക്കു ശേഷം കണ്ടു മുട്ടുമ്പോഴും സഹീർ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെഴുതിയ കാർഡ് പെൺകുട്ടിയുടെ കൈവശമുണ്ടെന്നതാണ് രസകരം. ഇരുവരുടെയും കണ്ടുമുട്ടലും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്


See also  നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനുമെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

Related Articles

Back to top button