National
ഛത്തിസ്ഗഢിലെ ബീജാപൂരിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂരിലെ ഗാംഗ്ലൂരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ചത്തീസ്ഗഡിലെ ബിജാപ്പൂരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്. സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബീജാപ്പൂർ ദന്താവാഡേ ജില്ലകളുടെ അതിർത്തിയിലുള്ള ഗാംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്
മാവോയിസ്റ്റ് വിരുദ്ധവേട്ടയുടെ ഭാഗമായി സംയുക്തസംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്.
The post ഛത്തിസ്ഗഢിലെ ബീജാപൂരിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു appeared first on Metro Journal Online.