Education

സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന (64) ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിയോടെ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മേയ് 13 വരെ 6 മാസമേ കാലാവധി ലഭിക്കൂ.

https://x.com/ANI/status/1855831891011834277

പൗര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച ജസ്റ്റിസാണ് സഞ്ജയ് ഖന്ന. അരവിന്ദ് കേജ്‌രിവാളിന് മദ്യനയക്കേസിൽ ജാമ്യം അനുവദിച്ചത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചായിരുന്നു. ജമ്മു കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയ കേസിൽ പ്രത്യേക വിധിന്യായം പുറപ്പെടുവിച്ചു തുടങ്ങിയ നിരവധി ചരിത്ര പരമായ വിധികൾ പ്രസ്താവിച്ചിട്ടുള്ള ജസ്റ്റിസാണ് സഞ്ജീവ് ഖന്ന.

See also  സ്റ്റാന്റ് ഓഫ് ലോയല്‍റ്റി പരേഡില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു

Related Articles

Back to top button