പാർട്ടിക്ക് ഗുണം ചെയ്യില്ല: തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. നേതാക്കൾ പരസ്യ പ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്.
പരാമർശത്തിൽ അനാവശ്യ പ്രതികരണം നടത്തി എതിർ പാർട്ടികൾക്ക് പ്രചരണായുധം നൽകേണ്ടെന്നാണ് തീരുമാനം. നേതാക്കൾ പരസ്യ പ്രതികരണത്തിൽ നിന്ന് അകലം പാലിക്കണം. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ പ്രശംസിച്ചായിരുന്നു ശശി തരൂർ രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി മുമ്പ് പറഞ്ഞതാണ് താനും പറഞ്ഞതെന്ന് തരൂർ പറഞ്ഞിരുന്നു. അതിനർത്ഥം കോൺഗ്രസ് പാർട്ടിക്ക് കേന്ദ്രസർക്കാരിന്റെ നയങ്ങളോട് യോജിപ്പുണ്ടെന്നുമാണ് ശശി തരൂർ പറഞ്ഞിരുന്നു. പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
The post പാർട്ടിക്ക് ഗുണം ചെയ്യില്ല: തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് appeared first on Metro Journal Online.