Kerala

ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കും; പാലിയേക്കരയിൽ ദേശീയപാത അതോറിറ്റിയോട് സുപ്രിം കോടതി

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലീൽ ദേശീയ പാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. പാലിയേക്കര വഴി താനും യാത്ര ചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു

നാല് ആഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയപാത അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. പാലിയേക്കര റോഡിന്റെ മോശം സ്ഥിതി തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ബെഞ്ചിലെ രണ്ട് ജസ്റ്റിസുമാരും പറഞ്ഞു. ജനങ്ങളിൽ നിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിത്.

റോഡ് നിർമാണത്തിലെ കാലതാമസം പരിഹരിക്കാനാണ് ഫെബ്രുവരി മുതൽ ഹൈക്കോടതി ശ്രമിച്ചത്. അനുകൂല ശ്രമം ഇല്ലാത്തതിനാലാണ് ടോൾ പിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 6നാണ് പാലിയേക്കരയിലെ ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

The post ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കും; പാലിയേക്കരയിൽ ദേശീയപാത അതോറിറ്റിയോട് സുപ്രിം കോടതി appeared first on Metro Journal Online.

See also  പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ഥി

Related Articles

Back to top button