Education

ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. തെക്കൻ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധ മേഖലയായി പ്രഖ്യാപിച്ചു. അതിർത്തിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ബെയ്‌റൂത്തിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രിയും ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ മാത്രം 95 പേർ കൊല്ലപ്പെട്ടു. 172 പേർക്ക് പരുക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും അറിയിച്ചിട്ടുണ്ട്

ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തരമായി യുഎൻ രക്ഷാസമിതി യോഗം വിളിക്കമെന്നും ഇറാൻ ആവശ്യപ്പെട്ടു.

See also  കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു

Related Articles

Back to top button