National

വീണ്ടും മണിപ്പൂര് കത്തുന്നു; യുവതിയെ വെടിവെച്ച ശേഷം ചുട്ടുകൊന്ന് ആയുധധാരികള്‍

ന്യൂഡല്‍ഹി: ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മണിപ്പൂരില്‍ അതിക്രൂരമായ ആക്രമണം. മൂന്ന് കുട്ടികളുടെ മാതാവും അധ്യാപികയുമായ യുവതിയെ ആയുധധാരികളായ അക്രമികള്‍ വെടിവെച്ച ശേഷം ചുട്ടുകൊന്നു. ഹ്‌മര്‍ വിഭാഗത്തില്‍പ്പെട്ട യുവതിയെയാണ് അജ്ഞാത സംഘം ക്രൂരമായി കൊന്നത്.

ജിരിബാം ജില്ലയിലാണ് ക്രൂരമായ സംഭവ അരങ്ങേറിയത്. ഇതുവരെ സംഘര്‍ഷം കെട്ടടങ്ങാത്ത മണിപ്പൂരില്‍ നിന്ന് ഒരിടവേളയ്ക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട യുവതിയായ സോസാങ്കിം ഒരു അധ്യാപികയായിരുന്നു. മേഖലയില്‍ ഇന്നലെ രാത്രി എത്തിയ ആയുധധാരികള്‍ നിരവധി വീടുകള്‍ക്ക് തീവെക്കുകയും ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. യുവതി ഉള്‍പ്പെടുന്ന ഹ്‌മര്‍ വിഭാഗം സാധാരണയായി കുക്കികള്‍ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നവരാണ്. ആക്രമണത്തിന് പിന്നില്‍ മെയ്തികളാണെന്ന് കുക്കികള്‍ ആരോപിച്ചു. ഇക്കാര്യം കുക്കികളുടെ സംഘടനയായ ഐടിഎല്‍എഫ് പ്രസ്താവനയും ഇറക്കി.

See also  ജലന്ധറിൽ ബിജെപി നേതാവിന്‍റെ വീടിനുനേരെ ഉണ്ടായ ഗ്രനേഡ് ആക്രമണം; മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ

Related Articles

Back to top button