National

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു

മുംബൈ: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ ധൂലിലുള്ള യശ്വന്ത് നഗറിലാണ് സംഭവം. എട്ട് വയസുകാരിയായ ഡിംപിൾ വാങ്കെഡെ ആണ് മരിച്ചത്. സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വിശദീകരിക്കുന്നു.

കുട്ടി ബലൂൺ വീർപ്പിക്കാൻ ശ്രമിക്കവെ ബലൂൺ പൊട്ടുകയായിരുന്നു. പൊട്ടിയ കഷണങ്ങൾ കുട്ടിയുടെ ശ്വാസനാളത്തിൽ കുരുങ്ങി ശ്വാസം തടസം അനുഭവപ്പെട്ടു. കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ലെന്ന് മനസിലാക്കിയ വീട്ടിലുണ്ടായിരുന്നവർ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർ, കുട്ടി നേരത്തെ തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

See also  രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ വിളറിപൂണ്ട് മോദി; നെഹ്‌റു പാപം ചെയ്തു, ഇന്ധിര അത് ഏറ്റെടുത്തു

Related Articles

Back to top button