National

കനയ്യ കുമാർ സന്ദർശിച്ച ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കി; ബിഹാറിൽ പുതിയ വിവാദം

കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിന് പിന്നാലെ ബിഹാറിൽ ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കി. ബിഹാർ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവത് സ്ഥാനിലുള്ള ദുർഗാ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തുവന്നു

ബിഹാറിൽ താൻ നടത്തുന്ന റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രി ക്ഷേത്ര പരിസരത്തെ മണ്ഡപത്തിൽ വെച്ച് ജനങ്ങളോട് കനയ്യകുമാർ സംസാരിക്കുകയും ചെയ്തു. കനയ്യകുമാർ മടങ്ങിയതിന് തൊട്ടടുത്ത ദിവസം ചിലർ ചേർന്ന് മണ്ഡപം ഗംഗാജലം കൊണ്ട് വൃത്തിയാക്കുകയായിരുന്നു

നഗർ പഞ്ചായത്ത് വാർഡ് കൗൺസിലർ അമിത് ചൗധരിയുടെ നേതൃത്വത്തിലാണ് മണ്ഡപം വൃത്തിയാക്കിയത്. കനയ്യകുമാർ രാജ്യവിരുദ്ധമായി സംസാരിച്ചെന്നും ക്ഷേത്രത്തിലെ ഭഗവതി സ്ഥാനത്ത് നിന്നാണ് സംസാരിച്ചതെന്നും ഇവർ ആരോപിച്ചു.

See also  ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നടക്കുന്ന ദിവസം ഗ്വാളിയോറിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ

Related Articles

Back to top button