National

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മില്‍; വിജയ്

അടുത്ത തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ പോരാട്ടം തമിഴക വെട്രി കഴകമെന്ന ടിവികെയും ഡിഎംകെയും തമ്മിലായിരിക്കുമെന്ന് നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്. തമിഴ്‌നാട് ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പ് പോരാട്ടം ആയിരിക്കും അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നും വിജയ് പറഞ്ഞു.

അണ്ണാ ഡിഎംകെ പോലുള്ള പാര്‍ട്ടികള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കില്ല. ബിജെപിക്ക് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലെന്നും വിജയ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. സ്ത്രീകള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ല. ജനങ്ങള്‍ സ്റ്റാലിന്റെ ഭരണം അവസാനിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് പറഞ്ഞു.

See also  എഫ്‌ഡിഐ ചട്ടങ്ങളുടെ ലംഘനം; ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇഡി

Related Articles

Back to top button