National

രണ്ട് യുവതികളുമായി പ്രണയം; ഒരേ വേദിയിൽ രണ്ട് പേരെയും ഒരേ സമയം വിവാഹം ചെയ്ത് യുവാവ്

തെലങ്കാനയിൽ രണ്ട് യുവതികളെ ഒരേ സമയം ഒരേ വേദിയിൽ വിവാഹം ചെയ്ത് യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപൂർ ഗുംനൂർ സ്വദേശിയായ സൂര്യദേവാണ് ലാൽ ദേവി, ഝാൽകാരി ദേവി എന്നീ യുവതികളെ ഒരേ സമയം വിവാഹം ചെയ്തത്.

ഇരുവരുമായും താൻ പ്രണയത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് ഒരു ചടങ്ങിൽ ഇവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും സൂര്യദേവ് പറഞ്ഞു. രണ്ട് യുവതികളുടെയും പേരുകൾ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രണ്ട് യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം. ഗ്രാമത്തിലുള്ളവർ ആദ്യം വിവാഹത്തിന് എതിരായിരുന്നു. പിന്നീട് ഇവർ സമ്മതം മൂളുകയായിരുന്നു.


See also  ദോഷി തുടങ്ങിയത് ബന്ധു കടമായി നല്‍കിയ 5,000 രൂപയില്‍; ഇന്ന് വാരി ഗ്രൂപ്പ് എന്നത് 68,414 കോടിയുടെ സാമ്രാജ്യം

Related Articles

Back to top button