Kerala

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റ്; സണ്ണി ജോസഫിനെതിരെ കോട്ടയത്തും ഫ്ലക്സ് ബോർഡുകൾ

കോട്ടയം: കോൺഗ്രസിൽ ‘ഒരാൾക്ക് ഒരു പദവി’ എന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് പുതിയ ബോർഡുകൾ ഉയർന്നത്. ‘കോൺഗ്രസ് പ്രവർത്തകർ’ എന്ന പേരിലാണ് ഈ ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

​എംപിമാരും എംഎൽഎമാരും അവരുടെ സ്വന്തം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കെപിസിസിക്ക് നിലവിൽ ആവശ്യം ഒരു മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നുമാണ് ഫ്ലക്സിലെ പ്രധാന ആവശ്യം. സണ്ണി ജോസഫ് മന്ത്രിസഭയിൽ ഉൾപ്പെട്ടതോടെയാണ് പാർട്ടിയിൽ ഇരട്ടപ്പദവി സംബന്ധിച്ച തർക്കങ്ങൾ ഉടലെടുത്തതും പുതിയ അധ്യക്ഷനെ വേണമെന്ന ആവശ്യം ഉയർന്നതും.

​കോട്ടയത്തിന് പുറമെ കോഴിക്കോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഡിസിസി ഓഫീസുകൾക്ക് മുന്നിലും സമാനമായ രീതിയിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, പാർട്ടിയുടെ ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാൻ താൻ ഏതുസമയത്തും തയ്യാറാണെന്ന് മന്ത്രി സണ്ണി ജോസഫ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കെപിസിസി പ്രസിഡന്റിനായുള്ള ചർച്ചകൾ കോൺഗ്രസ് നേതൃത്വത്തിൽ സജീവമായി പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം.

See also  സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു; അന്‍സിബയ്ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസുമായി 'അമ്മ'

Related Articles

Back to top button