Kerala

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ബംഗളൂരു സ്വദേശി മുങ്ങി മരിച്ചു

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ഐടി വിദ്യാർഥി മുങ്ങിമരിച്ചു. ബംഗളൂരു സ്വദേശിയായ നെൽസൺ ജെയ്‌സൺ(28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റൽ പോലീസ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെയാണ് അപകടം നടന്നത്. നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുമ്പോഴായിരുന്നു അപകടം.

ഒപ്പമുണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

See also  പി പി ദിവ്യക്കെതിരായ കേസിൽ പോലീസ് നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button