Kerala

മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ അഞ്ച് പേരിൽ മൂന്ന് പേർ മരിച്ചു

മലപ്പുറം പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീപിടിച്ച് പരുക്കേറ്റ അഞ്ച് പേരിൽ മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്

മണികണ്ഠന്റെയും റീനയുടെയും മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വീട്ടിലെ ഒരു മുറിയിൽ നിന്നും തീപിടിത്തമുണ്ടായത്. ആത്മഹത്യ ശ്രമമെന്നാണ് സംശയം

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വാതിൽ ചവിട്ടിപ്പൊളിച്ച് പരുക്കേറ്റ അഞ്ച് പേരെയും പുറത്തെത്തിച്ചത്. ഇവരെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

See also  താപനില മൈനസിലെത്തി; ന്യൂയര്‍ ട്രിപ്പ് ഇനി മൂന്നാറിലേക്ക്

Related Articles

Back to top button