Kerala

ബിജെപിയുടെ അടിവേര് ഇളക്കി; കെ സുരേന്ദ്രൻ രാജിവെക്കാതെ ബിജെപി രക്ഷപെടില്ലെന്ന് സന്ദീപ് വാര്യർ

പാലക്കാട് നഗരസഭയിൽ ബിജെപിയുടെ അടിവേര് ഇളക്കിയെന്ന് സന്ദീപ് വാര്യർ. അടുത്ത മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അട്ടിമറി വിജയം നേടും. ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനാണ്. കെ സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല. പക്ഷേ അയാൾ രാജിവെക്കേണ്ട. ബിജെപി ഇങ്ങനെ തന്നെ പോട്ടെയെന്നും സന്ദീപ് വാര്യർ പറഞ്ഞു

ഏത് തെരഞ്ഞെടുപ്പ് വന്നാലും സി കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. സന്ദീപ് വാര്യർ ഒന്നുമല്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവരുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു

പാലക്കാട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിട്ടുണ്ട്. നിലിവിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് പതിനായിരം കടന്നു.

See also  കണ്ണൂർ പഴയങ്ങാടിയിൽ യുവതിയെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button