National
പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലാൻഡിലേക്ക്; ബിംസ്‌റ്റെക് ഉച്ചകോടിയിലും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലാൻഡിലേക്ക് പുറപ്പെട്ടു. ഇന്ന് മുതൽ ആറാം തീയതി വരെ തായ്‌ലാൻഡും ശ്രീലങ്കയും മോദി സന്ദർശിക്കും. ഏപ്രിൽ നാലിന് ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്‌റ്റെക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
2018ൽ കാഠ്മണ്ഡുവിലാണ് ിതിന് ബിംസ്റ്റെക് ഉച്ചകോടി നടന്നത്. ഇതിന് സേഷം ബിംസ്‌റ്റെക് നേതാക്കളുടെ ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് തായ്‌ലാൻഡിൽ നടക്കുന്നത്.
തായ്‌ലാൻഡ് പ്രധാനമന്ത്രി പെറ്റോങ്ടർൺ ഷിനാവത്രയുമായും മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടിക്കാഴ്ചയിൽ ചർച്ചയാകും.
The post പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലാൻഡിലേക്ക്; ബിംസ്‌റ്റെക് ഉച്ചകോടിയിലും പങ്കെടുക്കും appeared first on Metro Journal Online.