National

വഖഫ് ഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്ന് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചു. വഖഫ് ഭേദഗതി വഖഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തുമെന്നും ഹര്‍ജിയില്‍ പറയുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഹര്‍ജി അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലിയാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്.

അതേസമയം, പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുളള ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രാജ്യസഭ പാസാക്കി മണിക്കൂറുകള്‍ക്കകം തന്നെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെയും മറ്റ് മുസ്ലീം സംഘടനകളുടെയും പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലിനെതിരെ കോണ്‍ഗ്രസുള്‍പ്പെടെയുളള പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് മുസ്ലീം ലീഗ് രാഷ്ട്രപതിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

See also  നന്ദിനിയെന്നാല്‍ 26 ലക്ഷം കര്‍ഷകരുടെ കൂട്ടായ്മ; ഓപറേഷന്‍ റെവന്യൂ 59 ബില്യണ്‍

Related Articles

Back to top button