National

ആന്ധ്രയിൽ മൂന്ന് വയസുകാരിയെ ക്രൂരമായി മർദിച്ചു, തീ വെച്ച് പൊള്ളിച്ചു; അമ്മയും ആൺസുഹൃത്തും പിടിയിൽ

ആന്ധ്രയിൽ മൂന്ന് വയസുകാരിക്ക് നേരെ ക്രൂര പീഡനം. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ മർദിക്കുകയും തീവെച്ച് പൊള്ളിക്കുകയും ചെയ്തു

കുട്ടിയുടെ അമ്മ വന്ദന, ഇവരുടെ സുഹൃത്ത് ശ്രീറാം എന്നിവരാണ് അറസ്റ്റിലായത്. അയൽവാസികളാണ് കുട്ടിയുടെ ദുരവസ്ഥയെ കുറിച്ച് പോലീസിന് വിവരം നൽകിയത്. പോലീസ് എത്തിയപ്പോൾ, കുട്ടി ചൂട് വെള്ളത്തിൽ വീണ് പൊള്ളലേറ്റു എന്നായിരുന്നു വന്ദനയുടെ മറുപടി

പോലീസ് പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ കൂടുതൽ പൊള്ളലേറ്റ പാടുകളും ചതവുകളും കണ്ടെത്തി. തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

The post ആന്ധ്രയിൽ മൂന്ന് വയസുകാരിയെ ക്രൂരമായി മർദിച്ചു, തീ വെച്ച് പൊള്ളിച്ചു; അമ്മയും ആൺസുഹൃത്തും പിടിയിൽ appeared first on Metro Journal Online.

See also  ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; ഇത്തവണ മൂന്ന് സ്‌കൂളുകൾക്ക് നേരെ

Related Articles

Back to top button