Kerala

വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിൽ ഇപ്പോൾ പുറത്തുവിട്ട പട്ടിക അന്തിമല്ലെന്ന് റവന്യു മന്ത്രി കെ രാജൻ. പരാതി നൽകാൻ 15 ദിവസത്തെ സമയമുണ്ട്. മുഴുവൻ പരാതിയും പരിശോധിച്ച് നടപടിയുണ്ടാകും. സർക്കാരിന്റെ ലക്ഷ്യം ആരെയും ഒഴിവാക്കൽ അല്ല. എല്ലാവരെയും ഉൾപ്പെടുത്തിയാണ് പുനരധിവാസമെന്നും മന്ത്രി പറഞ്ഞു

ദുരന്തത്തിൽ വീട് പൂർണമായി നഷ്ടമായവർ, വീട് പൂർണമായും നഷ്ടമായില്ലെങ്കിലും അവിടേക്ക് ഇനി പോകാൻ കഴിയാത്തവർ എന്നിങ്ങനെ രണ്ട് ഘട്ടത്തിലായാണ് പട്ടിക നടപ്പാക്കുന്നത്. ഒന്നാമത്തെ ലിസ്റ്റാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്.

ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല. കോടതിയിലെ തീരമാനം കൂടി വന്നാൽ വേഗത്തിൽ പുനരധിവാസം നടക്കും. ആരുടെയെങ്കിലും പേര് ഉൾപ്പെട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതാണ്. അർഹത മാത്രമാണ് അതിനുള്ള മാനദണ്ഡമെന്നും മന്ത്രി പറഞ്ഞു.

The post വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ appeared first on Metro Journal Online.

See also  നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിതയുടെ ഹർജി

Related Articles

Back to top button