National

രാജ്യത്ത് പെട്രോളിൻരെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. അതേസമയം ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാൽ കൂട്ടിയ എക്‌സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാൽ മാത്രമാണ് ഇത് ചില്ലറ വിൽപ്പനയെ ബാധിക്കാത്തത്. ഈ സാഹചര്യത്തിന് മാറ്റം വന്നാൽ സാധാരണക്കാരെയും ഇത് ബാധിക്കും.

ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാൽ സാധാരണക്കാർക്ക് ആശ്വാസകരമാകാതെ, കൂടുതൽ വരുമാനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി വർധിപ്പിക്കുകയാണ് ചെയ്തത്.

The post രാജ്യത്ത് പെട്രോളിൻരെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ച് കേന്ദ്രസർക്കാർ appeared first on Metro Journal Online.

See also  രാഹുൽ ഗാന്ധിക്കെതിരായ എൻഡിഎ നേതാക്കളുടെ വിദ്വേഷ പരാമർശം; കോൺഗ്രസ് പരാതി നൽകി

Related Articles

Back to top button