Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പഴയ കെട്ടിടം പ്ലാറ്റ്‌ഫോമിലേക്ക് തകർന്നുവീണു; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമുള്ള പഴയ കെട്ടിടം തകർന്നുവീണു. പ്ലാറ്റ്‌ഫോമിലെ മേൽക്കൂരയിലേക്കാണ് കെട്ടിടം ഇടിഞ്ഞുവീണത്. ഈ സമയം പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നിർത്തിയിട്ടിട്ടുണ്ടായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.

അപകടത്തെത്തുടർന്ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെ ഷെഡ്ഡിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. കെട്ടിടത്തിന്റെ ഭാഗങ്ങൾ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിലേക്കും വീണിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് റെയിൽവേ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ആളപായമില്ലാത്തത് വലിയൊരു ആശ്വാസമായി.

See also  സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; നിലവിൽ അതിന്‍റെ ആവശ്യമില്ല: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ‌ കുട്ടി

Related Articles

Back to top button