Local

സീനിയർ സിറ്റിസൺ ക്ലബ്ബ് ഷൂട്ടൗട്ട് സംഘടിപ്പിച്ചു

കുനിയിൽ: കുനിയിൽ പ്രഭാത് ലൈബ്രറി സീനിയർ സിറ്റിസൺ ക്ലബ്ബ് മുതിർന്നവർക്കായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൽ അബ്ദുറഹിമാൻ കാശീരി, പാലത്തിങ്ങൽ ചാത്തുണ്ണി (മാനുട്ടൻ), മൊയ്തീൻ കുട്ടി കെ.കെ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് വെറ്ററൻസ് താരം അബ്ദു മാസ്റ്റർ കീഴുപറമ്പ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡണ്ട് ഹുസൈൻ പി.ടി അധ്യക്ഷത വഹിച്ചു. പ്രഭാകരൻ പി, അബ്ദുല്ല മാസ്റ്റർ കെ.പി, അലി കരുവാടൻ, കരിം മാസ്റ്റർ കെ.വി എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അഷ്റഫ് മുനീർ സ്വാഗതവും ഷൗക്കത്തലി മാസ്റ്റർ വി.പി നന്ദിയും പറഞ്ഞു. റിഷാദ് കെ.ടി, നിസാർ കെ.പി, കുഞ്ഞാലിക്കുട്ടി കെ എന്നിവർ നേതൃത്വം നൽകി.

See also  പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി;താക്കീതായി യു.ഡി.എഫ്-വെല്‍ഫയര്‍ പാര്‍ട്ടി സമരസായാഹ്നം

Related Articles

Back to top button